Friday, 24 July 2009

തറക്കല്ലിടൽ

Title ആരും "തറ" കല്ലിടൽ, എന്നു വായിക്കരുതെന്നപേക്ഷ.

ഗുരുവായൂരിൽ നിന്നും ബാംഗ്ലൂരിലേക്കു കല്ലട ബസ്സിൽ കയറിയവനു ഒരു ഉൾവിളി. തെറ്റിധരിക്കരുതു.ഇതു വയറു വേദനയോ No:2 വോ ഒന്നും അല്ല.ഒരു ബ്ലോഗ്‌ എഴുതണം. പണ്ടു, നമ്മുടെ സ്വന്തം ലാലേട്ടനു ആറാം തമ്പുരാനിൽ, സംഗീതം പഠിക്കാൻ ഉണ്ടായ പോലെ ഒരു വട്ട്‌. ഈ വട്ടിന്റെ പ്രാരംഭ ലക്ഷണങ്ങൾ കുറേ കാലമായിട്ടു ഉണ്ടായിരുന്നെങ്കിലും, അങ്ങനെയങ്ങോട്ടു മൂർച്ചിച്ചു വന്നതു ഇന്നാണ്‌.ഇനി ചീകിൽസിക്കാതേ വയ്യ. നാടോടി കാറ്റിലേ ദാസൻ വിജയനോടു പറയുന്ന പോലെ ഒരൊന്നിനും അതിന്റേതായ സമയമുണ്ടു. പക്ഷേ ബസ്സിൽ ലൈറ്റ്‌ ഇടേണ്ടി വരും. ഈ രാത്രി 12 മണിക്കു ഉറങ്ങാൻ കെടുക്കുമ്പൊഴാണോടാ നിന്റെയൊക്കെ ഒടുക്കത്തെ എഴുത്തു, എന്നു ആരെങ്കിലും ചോദിച്ചാലോ?ചോദിക്കുക മാത്രമല്ല, ഒന്നു തരുകയും കൂടി ചെയ്താൽ?? പിന്നെ....മാനഹാനി(വണ്ടിയിൽ കുറച്ചു കൊള്ളാവുന്ന പെൺപിള്ളേർ ഉണ്ടു - എപ്പോൾ വണ്ടിയിൽ കയറിയാലും ആദ്യം ശ്രദ്ധിക്കുന്ന കാര്യം ഇതായിരിക്കും), ധനനഷ്ടം(അടി കിട്ടിയാൽ പിന്നെ ഈ വണ്ടിയിൽ പോകാൻ പറ്റില്ലലോ ).ഈശ്വരാ ആലോചിക്കാൻ കൂടി വയ്യ.ഈ വാരം മകയിരം കാർക്കു എന്താണാവോ?വേണ്ട റിസ്ക്‌ ഇടുക്കേണ്ട.അങ്ങനെ എന്റെ 'ഉൾവിളി' ഞാൻ രണ്ടു ദിവസത്തേകു കേട്ടില്ല എന്നു നടിച്ചു(രണ്ടു ദിവസത്തേക്കു നിങ്ങളൊക്കെ രക്ഷപെട്ടു എന്നു ചുരുക്കം).

ഒടുവിൽ, അങ്ങനെ സദാനന്തന്റെ സമയം വന്നെത്തി.അരവിന്ദേട്ടൻ (മൊത്തം ചില്ലറ), ഉത്തമൻ ചേട്ടൻ(തമനു), ഷിബു ചേട്ടന്‍ (ആദ്യാക്ഷരി) തുടങ്ങിയ ഗുരുക്കന്മാരെ, ഒരു എകലവ്യൻ സ്റ്റൈൽ ഇൽ മനസ്സിൽ ധ്യാനിച്ചു തുടങ്ങട്ടെ.പ്രിയപ്പെട്ട ഗുരുക്കന്മാരെ ദയവു ചെയ്തു ദക്ഷിണ ചോദിക്കരുതു, ആകെപാടെ recession കാരണം, കുത്തുപ്പാളക്കു order കൊടുത്തു ഇരിക്കുകയാണു(ആവശ്യക്കാർ കൂടിയതുകൊണ്ടു കുത്തുപ്പാളക്കു ബിഗ്‌ ബസ്സാറിൽ ഉണ്ടായിരുന്ന ഓഫർ പിൻവലിച്ചു,സ്റ്റോക്ക്‌ ഇല്ലത്രെ!).പിന്നെ ദക്ഷിണ വേണമെന്നു നിർബന്ധം പിടിച്ചാൽ ഞാൻ വീണ്ടും ലാലേട്ടനേ കോപ്പി ചെയ്യും.ഒരു ലോഡ്‌ മണ്ണു വാരി അങ്ങു ഇടും.സബ്രൊം കീ സിന്തഗി ജോ....(അങ്ങനെ എന്തൊക്കെയോ ഉണ്ടു. എല്ലാം ഇവിടെ പറയാൻ പറ്റില്ല.ഹിന്ദിയല്ലേ.എഴുതുന്ന എനിക്കും മനസ്സിലാകണമല്ലോ).


പിന്നെ, എല്ലാ ബ്ലോഗിലും കാണുന്ന പോലെ കോപ്പിറൈറ്റിനെ പറ്റി രണ്ടു വാക്കു എഴുതാൻ ബ്ലോഗ്‌ എഴുത്തിനെ പറ്റി പറഞ്ഞപ്പോൾ ഒരു സുഹൃത്തു പറഞ്ഞു.പക്ഷെ ഞാൻ അതു ഒരു വെല്ലുവിളിയായി എടുക്കാൻ തീരുമാനിച്ചു. ഒരു തേങ്ങയുടെ മൂടും ഇടുന്നില്ല. ഇവിടുന്നു കൊണ്ടു പോകാൻ എന്തെങ്കിലും കിട്ടിയാൽ അതു അടുത്ത നൂറ്റാണ്ടിലെ ആകെയുള്ള അത്ഭുദമായിരിക്കാനാണു സാധ്യത.

8 comments:

  1. kidilan , nalla narmmavishkkaram,.. congratzzz......

    ReplyDelete
  2. kollaaamm nadakkaaatteeee.......

    ReplyDelete
  3. its very nice introduction...congrats.. ;-) keep on writing...u hav nice talent hidden within u..;-) all d best !!!!!!!!!

    ReplyDelete
  4. ""ഇവിടുന്നു കൊണ്ടു പോകാൻ എന്തെങ്കിലും കിട്ടിയാൽ അതു അടുത്ത നൂറ്റാണ്ടിലെ ആകെയുള്ള അത്ഭുദമായിരിക്കാനാണു സാധ്യത. "" This one i liked..!!! :) but ...parayaan pattilla...nalla kuarachu vaachakangal ithilundu.. :) i really liked in dat poly express...so who knws...???? may be smbody can copy those..!! hehehh ;-)

    ReplyDelete
  5. kollam ... puthiya yona mar janikkan ashamsakal

    ReplyDelete
  6. good one.. adyam thanne alakkathe.. .....

    ReplyDelete
  7. എന്തെ എഴുത്ത് മതിയാക്കിയത്. ഈ തറക്കല്ലിടലില്‍ നിന്നോ?
    ഇനിയും തന്നെ കണ്ടില്ലെങ്കില്‍ ഹബിയാസ് കോര്‍പസ് ഫയല്‍ ചെയ്യും ഞാന്‍.

    ReplyDelete